ഇനി കരയാതെ ഉള്ളി അരിയാം !

ശനി, 8 ഡിസം‌ബര്‍ 2018 (14:22 IST)
ഉള്ളിയരിയുമ്പോൾ കണ്ണിൽനിന്നും വെള്ളം വരുന്നത് നമ്മെ തെല്ല് ബുദ്ധിമുട്ടിക്കാറുണ്ട്. ഇക്കാരണത്താൽ ഉള്ളി മുറിക്കാൻ പലരും മടി കാണികുകയും ചെയ്യും. കണ്ണിൽ നിന്നും അൽ‌പം കണ്ണീർ പൊഴിഞ്ഞാലും ഇള്ളി തരുന്ന പോഷക ഗുണങ്ങൾ ചെറുതല്ല എന്ന് പറയുന്നവരുമുണ്ട്. എന്നാൽ ഇനി കരയാതെ തന്നെ ഉള്ളി അരിയാം. കണ്ണീർ പൊഴിക്കാത്ത തരത്തിലുള്ള ഉള്ളിക്ക് ന്യൂസിലാൻഡിലെയും ജപ്പാനിലെയും ശാത്രജ്ഞർ രൂപം നൽകി കഴിഞ്ഞു.
 
ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉള്ളി അരിയുന്ന ജോലി ടിയർഫ്രീ ആക്കി മാറ്റിയിരിക്കുന്നത്. ഉള്ളി അരിയുമ്പോൾ കരച്ചിൽ ഉണ്ടാക്കുന്ന എൻസൈമുകളെ നിർവീര്യമാക്കിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഉള്ളി മുറിക്കുമ്പോൾ കണ്ണുനീർ ഉണ്ടാക്കാൻ കഴിവുള്ള വസ്തു പുറത്തുവരുന്നു എന്നായിരുന്നു നേരത്തെ ശാസ്ത്രജ്ഞർക്ക് ഉണ്ടായിരുന്ന അനുമാനം. എന്നാൽ ഇത് തെറ്റാണ് എന്ന് കണ്ടെത്തി.
 
ഒരു എൻസൈമാണ് ഇതുകാരണം. ഓസ്ട്രേലിയയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ കണ്ടെത്തിയ ജീൻ സൈലൻസിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉള്ളിയിൽ കരച്ചിൽ ഉണ്ടാക്കുന്ന എൻസൈമുകളുടെ പ്രവർത്തനം നിർവീര്യമാക്കിയത്. ഉള്ളി അരിയുമ്പോൾ കണ്ണ് എരിയില്ല എന്ന് മാത്രമല്ല ഉള്ളിയുടെ രുചി വർധിക്കാനും ഇത് സഹായിക്കും എന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍