ഉറക്കമില്ലായ്ക്കും ശരീരത്തിലെ ചൊറിച്ചിലിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പു വെള്ളത്തിലെ കുളി. ചര്‍മ്മസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരം ആണിത്. ശുദ്ധവും സ്വാഭാവികവുമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും.
ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്‍റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.