ഒതുങ്ങിയ വയര്‍ വേണോ? വിക്സ് കൊണ്ട് ഒരു വിദ്യയുണ്ട്!

വെള്ളി, 7 ഡിസം‌ബര്‍ 2018 (20:00 IST)
നമ്മുടെ ശരീരത്തിലെ നിത്യ സന്ദര്‍ശകരാണ് പനിയും ജലദോഷവും മൂക്കടപ്പും. ഇതെല്ലാം വന്നാല്‍ എത്രയൊക്കെ ഒറ്റമൂലി ഉണ്ടെങ്കിലും ഒരല്‍പ്പം വിക്‌സെടുത്ത് തടവാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ പനിക്കും തലവേദനയ്ക്കും മാത്രമല്ല വയറു കുറയ്ക്കുന്നതിനും വിക്‌സിനെക്കൊണ്ട് കഴിയും എന്നതാണ് സത്യം. 
 
നല്ല ഒതുങ്ങിയ അരക്കെട്ടും ഒതുങ്ങിയ വയറും ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇനി ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ക്ക് നമുക്ക് വിട നല്‍കാം. വിക്‌സ് കൊണ്ട് തടിയും വയറും കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആ വ്യത്യാസം അനുഭവിച്ചറിയാന്‍ സാധിക്കും.
 
അല്പം കര്‍പ്പൂരം പൊടിച്ച് വിക്‌സ്, ബേക്കിംഗ് സോഡ എന്നിവയുമായി മിക്‌സ് ചെയ്യുക. ഇത് എല്ലാം കൂട്ടി യോജിപ്പിച്ച് നന്നായി പേസ്റ്റാക്കിയ ശേഷം ഈ മിശ്രിതം വയറിനു മുകളില്‍ പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്തതിനു ശേഷം പ്ലാസ്റ്റിക് കവര്‍ കൊണ്ട് അത്രയും ഭാഗം നല്ലതു പോലെ മൂടിവയ്ക്കുക. അരമണിക്കൂറിനു ശേഷം ഇത് തുടച്ചു കളയുക. അടിവയറ്റിലെ കൊഴുപ്പ് മാത്രമല്ല വിക്‌സ് കൊണ്ട് പരിഹരിക്കാവുന്നത്. കാലിലെ കൊഴുപ്പും ഇത് വഴി മാറ്റാവുന്നതാണ്.
 
ഈ വിക്‌സ് മിശ്രിതം നമ്മുടെ കൊഴുപ്പുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നു. ഇത് സെല്ലുലൈറ്റ് ചര്‍മ്മത്തില്‍ പെട്ടെന്ന് തടി കുറയുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാനായി വിക്‌സ് തനിയേ പുരട്ടാന്‍ പാടില്ല. കാരണം ഇതിലടങ്ങിയിട്ടുള്ള ലെവോ മെന്തോള്‍ എന്ന വസ്തു ചര്‍മ്മത്തില്‍ പാടുകളും പൊള്ളലും ഉണ്ടാക്കാന്‍ കാരണമാകും. വ്യായാമവും ഭക്ഷണവും കൃത്യമായിരിക്കണം എന്നതാണ് ഈ രീതി പരീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍