താരതമ്യേന വലിപ്പം ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ മറ്റ് ഏതൊരു മുട്ടയേക്കാളും വളരെ വലുതാണ്. കാട മുട്ട ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് തന്നെ ആരോഗ്യത്തിന് ഗുണകരമാകുന്നു. ആസ്മ, ചുമ, അനീമിയ, ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവ തടയുന്നതിന് കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു.