- ഹെയര്‍പിന്‍ വളവില്‍ എത്തുന്നതിനുമുമ്പ് വേഗത കുറയ്ക്കുക.
- ഹെയര്‍പിന്‍ വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്.
- ഹോണ്‍ മുഴക്കി മുന്നിലുള്ള വാഹനങ്ങള്‍ക്ക് സൂചന നല്‍കുക.
- കയറ്റത്തില്‍ ചെറിയ ഗിയറില്‍ വാഹനം നിയന്ത്രിക്കുക.
- വളവില്‍ വാഹനം നിര്‍ത്തിയിടരുത്.
- വലിയ വാഹനങ്ങള്‍ക്ക് വളവില്‍ തിരിയാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്, അതിനാല്‍ അകലം പാലിക്കുക.
- രാത്രിയില്‍ ഹെഡ്ലൈറ്റ് ശരിയായി ഉപയോഗിക്കുക.
- ക്ഷീണം, ഉറക്കം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഒഴിവാക്കി മാത്രം ഡ്രൈവ് ചെയ്യുക.