വലതുനെഞ്ചിലെ വേദനയും ഹൃദയാഘാതമോ ?

വെള്ളി, 7 ഡിസം‌ബര്‍ 2018 (15:28 IST)
ഹൃദയഘാതെത്തെക്കുറിച്ച് ഇപ്പോഴും ആളുകൾക്ക് വളരെ അധികം സംശയങ്ങൾ ഉണ്ട്. പല രീതിയിൽ ഹൃദയാഘതം വരാം എന്നതിനാലാണ് ഇത്. എല്ലായിപ്പോഴും ഹൃദയാഘാതത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടയി എന്നും വരില്ല. വേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം എങ്കിലും ചില അവസരങ്ങളിൽ വേദന പോലും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം.
 
നെഞ്ചിലുണ്ടകുന്ന വേദന വളരെ കരുതലോടെ ശ്രദ്ധിക്കണം. കാരണം ഇടതുനെഞ്ചിലുണ്ടാകുന്ന വേദന മാത്രമല്ല ഹൃദയാഘാതത്തിന്റെ ലക്ഷണം എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വലുതുനെഞ്ചിലെ വേദനയും ഹൃദയാഘാതത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. വലതു കൈയ്യിലും, വയറിനു മുകളിലും, മുതുകിലും എല്ലാം അസഹ്യമായ വേദന അനുഭപ്പെടുന്നുണ്ടെങ്കിൽ അതും ഹൃദയാഘാതത്തിന്റെ ലക്ഷണമായി കണക്കാക്കാം എന്ന് ഡോക്ടർമാർ പറയുന്നു. 
 
ഹൃദയത്തിന്റെ ചില തകരാറുകൾ ചിലപ്പോൾ  ഇ സി ജിയിൽ കണ്ടെത്താൻ സാധിക്കാറില്ല. ചില ഘട്ടങ്ങളിൽ നോർമലും ചില ഘട്ടങ്ങളിലും ആപത്കരവുമായി മാറുന്ന ഹൃദയ രോഗാവസ്ഥകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ. വേദനയിൽ സംശയം തോന്നിയാൽ ഉടനെ ഡോക്ടറെ സമീപിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍