ധൃതി ഒട്ടും വേണ്ട സംതൃപ്തി കണ്ടെത്തേണ്ടത് സാവധാനത്തിൽ

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (17:40 IST)
ലൈംഗിക ബന്ധമാണ് ദാമ്പത്യത്തെയും പ്രണയത്തേയും കൂടുതൽ ഇഴയടുപ്പമുള്ളതാക്കി മാറ്റുന്നത്. എന്നാൽ വെറുതേ ഒരു ഇണ ചേരലായി ലൈംഗിക ബന്ധത്തെ കാണരുത്. ഒരോ നിമിഷവും ആസ്വദിച്ചും ആസ്വദിപ്പിച്ചും ചെയ്യേണ്ട ഒന്നാണ് സ്വന്തം പ്രണയിനിയുമായുള്ള സെക്സ്. 
 
പുരുഷൻ‌മാരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത്. കാരണം സ്ത്രീയെ ഉണർത്തുക എന്നത് പുരുഷന്റെ ജോലിയാണ്. പുരുഷന് ലൈംഗിക ചിന്ത്യുണ്ടാകുന്ന അത്ര വേഗത്തിൽ സ്ത്രീക്ക് ലൈംഗിക ചിന്ത ഉണരില്ല. ഘട്ടം ഘട്ടമായി മാത്രമേ സ്ത്രീ ഉണരു.
 
കിടക്കയിൽ ധൃതി കാണിക്കുന്നവരാണ് കൂടുതൽ പുരുഷൻ‌മാരും എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത് എന്നാൽ ഇത് പാടില്ല. ധൃതിയിൽ ചെയ്തു തീർക്കേണ്ട ഒന്നല്ല സെക്സ്. സാവധാനത്തിൽ സ്വയം സംതൃപ്തി കണ്ടെത്തുകയും ഇണയെ രതിമൂർച്ചയിലെത്തിക്കുകയും ചെയ്യുമ്പോൾ മാത്രമേ ലൈംഗിക ബന്ധം സംതൃപ്തമാകു.  
 
ലൈംഗിക ബന്ധന്റെ തുടക്കം സംസാരവും ചെറു സ്പർശനങ്ങളുമായിരിക്കണം നേരിട്ട് കാര്യത്തിലേക്ക് കടന്ന് തീർക്കാൻ പുരുഷൻ ശ്രമിക്കരുത്. പങ്കാളിയെ ഉണർത്തുന്ന തരത്തിൽ സംസാരിക്കുകയും സ്പർശിക്കുകയും ചെയ്യുക. ഭാഹ്യകേളികൾക്ക് ശേഷം മാത്രമേ കാര്യത്തിലേക്ക് കടക്കാവു. 
 
ബന്ധത്തിലേർപ്പെടുമ്പോൾ പങ്കാളിയുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യുക. ഇണക്ക് വേദനിയില്ല എന്ന് ഉറപ്പുവരുത്തുക. ഇടക്കിടെ ചുംബനങ്ങൾ നൽകുക. ഇത്തരത്തിൽ സ്വയം രതിമൂർച്ചയിലെത്തുക മാത്രമല്ല. ഇണയെ രതിമൂർച്ചയിലെത്തിക്കുകകൂടി ചെയ്യുക.  

അനുബന്ധ വാര്‍ത്തകള്‍

Next Article