പ്ലാസ്റ്റിക് കുപ്പികളിൽ ഇനി കുടിവെള്ളം വിൽക്കാനാകില്ല !

ശനി, 8 ഡിസം‌ബര്‍ 2018 (15:29 IST)
രാജ്യത്ത് പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിൽക്കുന്ന രീതിക്ക് മാറ്റം വരുത്താൻ തയ്യാറെടുക്കുകയാണ് സർക്കാർ. ജനുവരി ഒന്നും മുതൽ പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിൽക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡ് പൂർണമായും നിരോധിച്ചു. പ്ലാസ്റ്റിക് കുപ്പികൾ ഉപക്ഷിക്കപ്പെടുന്നത് രൂക്ഷമായതോടെയാണ് നടപടി.
 
പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കുന്ന കുടിവെള്ളത്തിൽ ഗുരുതരമായ വിഷപദാർത്ഥം രൂപപ്പെടുന്നതായും പ്ലാസ്റ്റിക്കിന്റെ അംശം വെള്ളത്തിൽ കലരൂന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് രാജ്യം പുതിയ രീതിയിലേക്ക് മാറാ‍ൻ തീരുമാനിച്ചിരിക്കുന്നത്. 
 
2019 ജനുവരി ഒന്നുമുതൽ ചില്ലുകുപ്പികളിൽ മത്രമേ കുടിവെള്ളം വിൽ‌പന നടത്താവു എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം ഏര്‍പ്പെടുത്തുന്ന നിരോധനം ലംഘിച്ചാന്‍ ലൈസന്‍സ് റദ്ദാക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍