കുഞ്ഞനാണെങ്കിലും കോവയ്‌ക്ക ആളൊരു പുലിയാണ്; ശീലമാക്കിയാല്‍ രോഗങ്ങള്‍ പമ്പകടക്കും

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (19:41 IST)
ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കോവയ്‌ക്ക. കോക്ലീന ഗ്രാന്‍ഡിസ് എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. പോഷകഗുണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഇവയില്‍ നിന്നും ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്.

വൈറ്റമിന്‍ എ, ബി, ബി.2 എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന കോവയ്‌ക്ക ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്, രക്തക്കുറവ്, കഫകെട്ട്, ഉദര രോഗങ്ങള്‍ എന്നിവയ്‌ക്കും ഫലപ്രദമാണ്.

ത്വക് രോഗം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, പനി, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ എന്നിവയ്‌ക്ക് ഉത്തമമാണ് കോവയ്‌ക്ക ശീലമാക്കുന്നത്. കോവ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി കഴിക്കുകയാണെങ്കില്‍ സോറിയാസിസിനും ശമനം ലഭിക്കും.

രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ഊര്‍ജസ്വലത നിലനിര്‍ത്തുന്നതിനും കോവയ്ക്കയേക്കാള്‍ ഫലപ്രദമായ മറ്റൊരു ഔഷധമില്ല. ശരീരത്തിന് കുളിര്‍മ്മ നല്‍കുന്നതിന് മികച്ചതുമാണിത്. കരളിന്റെയും സ്വേദ ഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനത്തിനും കോവയ്‌ക്ക് പതിവ് ആഹാരമാക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article