ലൈംഗികചിന്ത ഒന്നുമില്ലെങ്കിലും ലിംഗം എപ്പോഴും ഉദ്ധരിച്ചുനില്‍ക്കുന്നു, ഇതൊരു രോഗമാണോ?

തിങ്കള്‍, 19 നവം‌ബര്‍ 2018 (14:44 IST)
ലൈംഗിക ചിന്തയോ, സാഹചര്യങ്ങളോ ഒന്നുമില്ലാതെ ലിംഗം എപ്പോഴും ഉദ്ധരിച്ചു നില്‍ക്കുന്ന അവസ്ഥ ചിലരില്‍ അപൂര്‍വമായി കാണുന്നുണ്ട്. ആര്‍ക്കെങ്കിലും ഇത്തരത്തില്‍ പ്രയാസം നേരിടുന്നുണ്ടെങ്കില്‍ ഉടന്‍ ചികിത്സ അത്യാവശ്യമാണ്. കാരണം ഇത് ഒരു രോഗാവസ്ഥയാണ്. 
 
പ്രിയാപിസം എന്നാണിതിനു പേര്. ലിംഗത്തിനുള്ളിലെ രക്തക്കുഴലുകളിലേക്കു രക്തം കുതിച്ചൊഴുകി ചെല്ലുമ്പോഴാണ് ലിംഗം ഉദ്ധരിക്കുന്നത്. ആ രക്തം ശരീരത്തിലേക്കു തിരിച്ചൊഴുകി പോകുന്നതില്‍ തടസം ഉണ്ടാകുന്നതുകൊണ്ടാകാം ലിംഗം ഉദ്ധരിച്ചു നില്‍ക്കുന്നത്. 
 
ചില മരുന്നുകളുടെ പാര്‍ശ്വഫലം മൂലവും ഇങ്ങനെ സംഭവിക്കാം. ഏതായാലും ഇതിനു ചികിത്സയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍