‘കാന്‍സര്‍ തടയും, ഓര്‍മ്മശക്തി വര്‍ദ്ധിക്കും, കരള്‍ രോഗത്തെ പ്രതിരോധിക്കും’; കേട്ടറിവിനേക്കാള്‍ വലിയ സത്യമുണ്ട് മഞ്ഞളില്‍

ഞായര്‍, 18 നവം‌ബര്‍ 2018 (14:45 IST)
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ത്വക്‌ രോഗങ്ങള്‍ മാറ്റുവാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനും പറ്റിയ ഉത്തമ ഔഷധമാണ് മഞ്ഞള്‍. ആരോഗ്യത്തിനും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന മഞ്ഞള്‍ ഭൂമിക്കടിയിലെ പൊന്ന്‌ എന്നാണ് അറിയപ്പെടുന്നത്.

കാന്‍സറിനെ തടയാന്‍ മഞ്ഞളിന് കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്കുമിന്‍, സിലിമറിന്‍ എന്നീ രണ്ടു ഘടകങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് അമേരിക്കയിലെ മിസൂറി സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

സ്തനം, ത്വക്ക്, ശ്വാസകോശം, വന്‍കുടല്‍, പ്രോസ്‌റ്റേറ്റ് എന്നിവയില്‍ ഉണ്ടാകുന്ന കാന്‍സര്‍ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ മഞ്ഞളിലൂടെ സാധിക്കും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കാനും ഇത് മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞളിനു കഴിയും.

വായിലെയും ഗര്‍ഭാശയത്തിലെയും അര്‍ബുദത്തിന് കാരണമാകുന്നത് ഹ്യൂമന്‍ പാപ്പിലോമ (എച്ച് പി) വൈറസാണ്. ഈ വൈറസിന്റെ പ്രവര്‍ത്തനം തടയാന്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ആന്റി ഓക്‍സിഡന്റിന് കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ചില കീമോതെറാപ്പി മരുന്നുകളുടെ പാര്‍ശ്വ ഫലം കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നുണ്ട്. വാതം, ആര്‍ത്രൈറ്റിസ് എന്നിവ മൂലം കഷ്ടപ്പെടുന്ന രോഗികള്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ മഞ്ഞളിനു കഴിയും. കരള്‍ രോഗത്തെ പ്രതിരോധിക്കാനും മഞ്ഞളിന് സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

പ്രഭാത ഭക്ഷണത്തിന് മുമ്പ് ഒരു ഗ്രാം മഞ്ഞള്‍ കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ മറവി രോഗത്തിന്റെ സാധ്യതകള്‍ ഇ ല്ലാതാക്കുമെന്നും മെല്‍ബണിലെ മോനാഷ് ഇന്‍സ്റ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍