സ്‌ത്രീയെ രതിമൂര്‍ഛയിലെത്തിക്കാന്‍ പുരുഷന്‍ ശ്രദ്ധിക്കേണ്ട പ്രധാന സ്ഥാനങ്ങള്‍ ഇവ

ഞായര്‍, 18 നവം‌ബര്‍ 2018 (13:09 IST)
ഭാര്യ – ഭർതൃ ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ലൈംഗികബന്ധത്തിന് നിര്‍ണായക സ്ഥാനമുണ്ട്. പങ്കാളികള്‍ക്കിടെയിലുള്ള സ്‌നേഹവും ആത്മബന്ധവും വര്‍ദ്ധിപ്പിക്കാന്‍ കിടപ്പറ അനുഭവങ്ങള്‍ക്ക് സാധ്യമാകും.

ലൈംഗികബന്ധത്തില്‍ പുരുഷനാണ് പ്രാധാന്യം കൂടുതലെന്ന തെറ്റായ വിശ്വാസം പലരും പുലര്‍ത്തുന്നുണ്ട്. രതിമൂര്‍ഛ കൈവരിച്ച ശേഷം പുരുഷന്‍ അകന്നു മാറുന്നതാണ് സ്‌ത്രീയെ അലട്ടുന്നത്. ചെറിയ സ്‌പര്‍ശനവും തലോടലും പോലും രതിമൂര്‍ഛയിലേക്ക് എത്താനിരിക്കെയാകും പുരുഷന്മാര്‍ കിടക്ക വിട്ട് എഴുന്നേല്‍ക്കുന്നത്..

സ്‌ത്രീയുടെ വികാരമറിഞ്ഞ് കിടക്കയില്‍ പെരുമാറിയാല്‍ ഇരുവര്‍ക്കും രതിമൂര്‍ഛയിലെത്താം. അതിനായി ഏറ്റവും നല്ല മാര്‍ഗം സ്‌പര്‍ശനവും ചുംബനവുമാണ്. സ്‌ത്രീയുടെ വികാരകേന്ദ്രങ്ങള്‍ തിരിച്ചറിയുകയും അവിടെ കൂടുതല്‍ കരുതല്‍ നല്‍കുകയും ചെയ്‌താല്‍ ലൈംഗികത മികച്ച അനുഭൂതിയാകും.

പിന്‍‌കഴുത്തിലെയും ചെവികളിലെയും ചുംബനവും തലോടലും സ്‌ത്രീയെ ആവേശത്തിലാകും. ലൈംഗികതയിലേക്കു കടക്കാൻ ഏറ്റവും പറ്റിയ സ്ഥലമാണിത്. കൈത്തണ്ടയിലുള്ള തലോടലും ചുംബനങ്ങളും സ്‌ത്രീയിലെ ആവശാം ഇരട്ടിയാക്കും. ഇതിനൊപ്പം തന്നെയാണ് ചുണ്ടുകളുടെ സ്ഥാനവും.

സ്‌ത്രീയുടെ ഉത്തേജനകേന്ദ്രങ്ങളില്‍ ഒന്നാണ് സ്‌തനങ്ങള്‍. ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമെന്ന നിലയില്‍  മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും തലോടുന്നതും സ്‌ത്രീയുടെ രതിമൂര്‍ഛയ്‌ക്ക് തുടക്കമിടും. നാവും ചുണ്ടും പല്ലും വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ലൈംഗിക ആവേശം ഇരട്ടിയാകുകയും ചെയ്യും.

സ്തനങ്ങളെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നിതംബവും. അമർത്തി തിരുമ്മുന്നതും കൈകൾ കൊണ്ടു ഞെരിക്കുന്നതുമെല്ലാം ഇരുവർക്കും ആസ്വദിക്കാൻ പറ്റുന്നതുമാണ്.

മൃദുലവും സംവേദനക്ഷമതയുള്ളതുമായ യോനിയില്‍ സ്‌പര്‍ശിക്കുന്നതും നാവും ചുണ്ടും ഉപയോഗിക്കുന്നതും സ്‌ത്രീയിലെ ആവേശം ശക്തമാക്കും. വിരല്‍ ഉപയോഗിച്ചുള്ള കേളികള്‍ സ്‌ത്രീകള്‍ ഇഷ്‌ടപ്പെടുന്നതിനാല്‍ ഇവിടെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്.

ഏകദേശം 8000 നാഡികളുടെ സംഗമ കേന്ദ്രമാണ് സ്ത്രീകളില ഭഗശിശ്നിക. അതിനാൽ ഈ ഭാഗം ഉത്തേജിക്കപ്പെടുന്നതിലൂടെ ഉയർന്ന ലൈംഗികാനുഭൂതി ലഭിക്കും. ഇതിന്റെ മുകൾഭാഗം മാത്രമാണ് പുറത്തേക്കു കാണാൻ കഴിയുക. വ്യത്യസ്ത രീതിയിലുള്ള സ്പർശനങ്ങളാകും ഇവിടെ അനുഭവവേദ്യമാകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍