'എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്കാരങ്ങളും പ്രോചദനത്തേക്കാൾ മുകളിലാണ്. ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്നു നിങ്ങളെ പഠിപ്പിക്കും. സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നത്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകൾക്കായി ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു. എല്ലായ്പ്പോഴും അവർക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാൻ വാക്കു നൽകുന്നു‘- മഞ്ജു പറഞ്ഞു.
പുരസ്കാരം സ്വീകരിച്ച് ഇംഗ്ലിഷിലാണ് മഞ്ജു പ്രസംഗിച്ചത്. മഞ്ജുവിന്റെ പ്രസംഗം കേട്ട് അന്തിച്ചിരിക്കുകയായിരുന്നു സദസ്. സബ്ടൈറ്റിൽ ഇല്ലാതെ ഇംഗ്ലിഷ് സിനിമ കാണുന്ന പോലെ, എന്നായിരുന്നു മഞ്ജുവിന്റെ ഗംഭീരൻ പ്രസംഗം കേട്ട് അവതാരകന്റെ കമന്റ്.