മലയാളത്തില്‍ മാത്രമല്ല അങ്ങ് തെലുങ്കിലും തമിഴിലും ദുല്‍ഖര്‍ സല്‍മാന് ആരാധകർ ഏറെയാണ്. ദുല്‍ഖറിന്റെ ആദ്യ തെലുങ്കു ചിത്രമായ മഹാനടിക്ക് ശേഷമാണ് തെലുങ്കിൽ ഇത്രയധികം ആരാധകർ ഉണ്ടായത്. ഇപ്പോഴിതാ, ദുൽഖറിനോട് തെലുങ്കിലേക്ക് തിരിച്ച് വരാൻ പറയുകയാണ് വിജയ്.
വിജയുടെ പുതിയ ചിത്രം ടാക്‌സിവാല ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ടാക്‌സിവാലയ്ക്ക് ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്ത ദുല്‍ഖറിനോട് തെലുങ്ക് ചിത്രങ്ങള്‍ ഇനിയും ചെയ്യണമെന്നാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. ആശംസയ്ക്ക് നന്ദിയറിയിച്ച് വിജയ് റീട്വീറ്റ് ചെയ്ത വിജയ് ‘കുഞ്ഞിക്ക തെലുങ്കു ചിത്രങ്ങളും ചെയ്യു’ എന്നും ആവശ്യപ്പെടുകയായിരുന്നു.