‘സഖറിയ എന്റേത് മാത്രം’- മമ്മൂട്ടിയുടെ ആഗ്രഹം സഫലമാകുന്നു, സംവിധായകൻ രഞ്ജിത്?!

വെള്ളി, 16 നവം‌ബര്‍ 2018 (12:51 IST)
ചില കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഒരു വികാരമാണ്. അതുപോലെ ചിലത് ആ കഥാപാത്രത്തെ അവതരിപ്പിച്ച താരങ്ങൾക്കും. അത്തരത്തിൽ താൻ തന്നെ ചെയ്ത ഒരു കഥാപാത്രത്തെ മറുപടിയും ചെയ്യാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ ആളാണ് മമ്മൂട്ടി. 
 
മമ്മൂട്ടി വര്‍ഷങ്ങള്‍ക്കുമുമ്പഭിനയിച്ച ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമയിലെ സഖറിയ എന്ന കഥാപാത്രത്തെ ഒരിക്കൽ കൂടി അവതരിപ്പിക്കാൻ മമ്മൂട്ടിക്ക് ആഗ്രഹമുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നതായി സൂചന.
 
ചിത്രം റീമേക്ക് ചെയ്യുന്നു. അതേപേരില്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ സഖറിയ എന്ന കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. രഞ്ജിതിന്റെ സംവിധാനത്തിൽ സഖറിയ ഒരിക്കൽ കൂടി സിനിമാക്കൊട്ടകകളിൽ നിറയുമെന്ന് റിപ്പോർട്ട്. പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ മമ്മൂട്ടിക്ക് സമ്മാനിച്ച രഞ്ജിത് ഈ സിനിമ മറ്റൊരു മികച്ച സൃഷ്ടിയാക്കുമെന്ന് പ്രതീക്ഷിക്കാം.
 
മലയാളത്തിന്‍റെ ഗന്ധര്‍വന്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ 1986ലാണ് റിലീസായത്. ഒരു വേശ്യാഗൃഹവും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന സമുദായ സംഘര്‍ഷങ്ങളും അതിനൊപ്പം മനോഹരമായ ഒരു പ്രണയവുമായിരുന്നു ഈ സിനിമ വിഷയമാക്കിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍