ദീപിക-രൺവീർ താര വിവാഹത്തിന്റെ തിരക്കിലാണ് ബോളിവുഡ്. മാധ്യമ പ്രവർത്തകർക്കാർക്കും പ്രവേശനമില്ലാതെയാണ് വിവാഹം നടന്നത്. അതിനാൽ ചിത്രങ്ങളൊന്നും വ്യക്തതയോടെ പകർത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. നവംബർ 14, 15 തീയതികളിലായി ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ചായിരുന്നു താര വിവാഹം.
ഡ്യൂറെക്സ്, മാൻഫോഴ്സ് കോണ്ട കമ്പനിക്കാരാണ് താരങ്ങൾക്ക് വ്യത്യസ്ത തരത്തിലുളള വിവാഹ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ദീപികയ്ക്കും രൺവീറിനും ആശംസകൾ എന്ന് എഴുതിയിരിക്കുന്ന കാർഡാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിങ്ങളെ ഞങ്ങൾ പൊതിഞ്ഞു വയ്ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ആശംസ കാർഡ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാൻഫോഴ്സ് കോണ്ടം അവരുടെ കോണ്ടത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് ആശംസയും പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ച് തരത്തിലുളള കോണ്ടങ്ങളാണ് തങ്ങൾക്കുള്ളത്. അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്.