ഉള്ളിയെ കുറിച്ച് നിങ്ങൾക്ക് എന്തെല്ലാം അറിയാം ?

Webdunia
ശനി, 8 ഓഗസ്റ്റ് 2020 (20:20 IST)
ഉള്ളിയാണ് നമ്മുടെ നാട്ടിലെ ഏതു കറിയുടെയും പ്രധാന ചേരുവ ഉള്ളിയില്ലാത്ത കറികൾ കുറവാണ്. ഇനി ഒരു കറിയും ഇല്ലെങ്കിൽ ഉള്ളിക്കറിയും കൂട്ടി ചോറുണ്ണുന്ന പ്രകൃതക്കാരാണ് നമ്മൾ മലയാളികൾ എന്നാൽ ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ കേട്ടാൽ നമ്മൽ അമ്പരന്നു പോകും.
 
ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് ഉള്ളി. പോളിഫ്ലവനോയിഡ് ഉള്ളിയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസർ കാർഡിയോവസ്കുലർ എന്നീ രോഗങ്ങൾ തടയാൻ സഹായിക്കും. കൊളസ്ട്രോളിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കാൻ ഉള്ളിക്ക് കഴിവുണ്ട് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
 
മാംഗനിസ്, ബയോട്ടിൻ, കോപ്പർ, വൈറ്റമിൻ ബി6, വൈറ്റമിൻ സി, ഫോസ്ഫറസ്, വൈറ്റമിൻ ബി1, ഫൈബർ എന്നിവ ധാരാളമായി ഉള്ളിയിൽ അടങ്ങിയിരിക്കുന്നു. ഉള്ളി ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും ഉത്തമമാണ് എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article