അറ്റാച്ച്‌ഡ് ബാത്റൂമുകൾ പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !

ശനി, 8 ഓഗസ്റ്റ് 2020 (20:12 IST)
വീട് നിര്‍മ്മിക്കുമ്പോള്‍ കുളിമുറികള്‍ വീടിനകത്തു തന്നെ നിര്‍മ്മിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. കിഴക്കു ഭാഗത്തു നിന്നുള്ള സൂര്യ കിരണങ്ങള്‍ ഏല്‍ക്കത്തക്ക രീതിയിലാണ് കുളിമുറികള്‍ നിര്‍മ്മിക്കേണ്ടത് എന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. അറ്റാച്ച്‌ഡ് ബാത്ത്‌റൂമുകള്‍ കിടപ്പുമുറിയുടെ കിഴക്കു ഭാഗത്തോ വടക്കു ഭാഗത്തോ ആയിരിക്കണം. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കുളിമുറിയും കക്കൂസും വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
 
അറ്റാച്ച്‌ഡ് ബാത്ത്‌റൂമുകളില്‍ നിന്നുള്ള മലിനജലം വടക്കു കിഴക്ക് മൂല വഴി വേണം ഒഴുക്കിക്കളയേണ്ടത്. പൈപ്പ്, ബാത്ത് ടബ്, വാഷ് ബേസിന്‍ തുടങ്ങിയവ കുളിമുറിയുടെ വടക്ക്, കിഴക്ക് ആല്ലെങ്കില്‍ വടക്കുകിഴക്ക് ഭാഗത്ത് ആയിരിക്കണം. കുളിമുറിയുടെ വാതില്‍ തെക്കോട്ട് ആവരുത്. വെന്റിലേഷന്‍ വടക്കോ കിഴക്കോ ആയിരിക്കാനും ശ്രദ്ധിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍