ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കൊവിഡ് രോഗികൾ, വീഡിയോ !

ശനി, 8 ഓഗസ്റ്റ് 2020 (19:47 IST)
ഭക്ഷണവും പരിചരണവും ലഭിയ്ക്കന്നില്ല എന്ന് ആരോപിച്ച് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി കൊവിഡ് രോഗികൾ. പഞ്ചാബിലാണ് സംഭവം ഉണ്ടായത്. രോഗികളുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. പഞ്ചാബ് എഎപി എംഎല്‍എ അഡ്വ. ഹര്‍പാല്‍ സിങ് ചീമയാണ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്.
 
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ വിമർശിച്ചുകൊണ്ടായിരുന്നു എഎപി എംഎൽഎ‌യുടെ ട്വീറ്റ്. 'ഇതാണോ നിങ്ങളുടെ കോവിഡ് മാനേജ്‌മെന്റ് എന്നായിരുന്നു ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്ത് കൊണ്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനോടുള്ള ചീമയുടെ ചോദ്യം. അതേസമയം. ക്വാറന്റീനിൽ പർപ്പിയ്ക്കുന്നതിനോടുള്ള എതിർപ്പാണ് പ്രതിഷേധത്തിന് പിന്നിൽ എന്നും ആരോപണങ്ങൾ ഉണ്ട്.

Patients on roof for not getting food: @capt_amarinder is this your COVID management? then you appeal to patients to get treated in Govt. hospitals.Patients come to hsptls for saving their life, not for being treated like this.If you are not even able to provide food, step down. pic.twitter.com/Hhq1lya3ZV

— Adv Harpal Singh Cheema (@HarpalCheemaMLA) August 8, 2020
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍