'ഭാര്യയെയും മക്കളെയും കൂടെക്കൂട്ടേണ്ട' !

ശനി, 8 ഓഗസ്റ്റ് 2020 (19:20 IST)
കോവിഡ് ഭീഷണിയെ തുടർന്ന് അനിശ്ചിതത്വത്തിലായ ഐ‌പിൽ ഒടുവിൽ നടക്കാൻ പോവുകയാണ്. യുഎഇയിലാണ് മത്സരം നടക്കുന്നത്. എന്നാൽ ഐ‌പി‌ല്ലിനായി യുഎഇയിലേയ്ക്ക് തിരിയ്ക്കുമ്പോൾ ഭാര്യമാരെയും മക്കളെയും കൂടെക്കൂട്ടേണ്ട എന്നാണ് മിക്ക ഫ്രാഞ്ചൈസികളും ടീം അംഗങ്ങൾക്ക് നൽകിയിരിയ്ക്കുന്ന നിർദേശം. എല്ലാവരുടെയും സുരക്ഷ പരിഗണിച്ചാണ് ഇത്. 
 
താരങ്ങൾ ഭാര്യമാരെയും മക്കളെയും ഒപ്പം കൂട്ടേണ്ട എന്ന് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്ക് നിർദേശം നൽകി കഴിഞ്ഞു. എന്നാൽ ആവശ്യമെങ്കിൽ താരങ്ങൾക്ക് കുടുംബത്തെയും കൂടെ കൊണ്ടുപോകാം എന്നാണ് ബിസിസിഐയുടെ നിലപാട്. എന്നാൽ ഇവരെ കൊവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള ഒരു മാർഗമായ ബയോ സെക്യുർ ബബ്‌ളിൽനിന്നും പുറത്തിറക്കരുത് എന്നും ടീം ബസിൽ കയറ്റരുത് എന്നും ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍