എരിവുള്ള കറികള്‍ കഴിച്ചാല്‍ ദീര്‍ഘായുസോ!

ശ്രീനു എസ്
ശനി, 8 ഓഗസ്റ്റ് 2020 (12:48 IST)
എരിവുള്ള കറികള്‍ കഴിക്കുന്നവരില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലെന്ന് പഠനം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും എരിവുള്ള ഭക്ഷണം കഴിക്കുന്നവരില്‍ അകാലമരണം 14ശതമാനം കുറയുമെന്നാണ് പഠനം. അഞ്ചുലക്ഷം ചൈനാക്കാരിലാണ് പഠനം നടത്തിയത്. 
 
മുളക് ദഹനത്തിനും അമിതവണ്ണം കുറയ്ക്കുന്നതിനും കാന്‍സറിനെ ചെറുക്കുന്നതിനും സഹായിക്കുമെന്ന് ബ്രീട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. മുളകില്‍ ന്യൂട്രീഷനും വൈറ്റമിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രമേഹം വരാതിരിക്കുന്നതിനും സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article