World Blood Donar Day 2024: ലോക രക്തദാന ദിനം ഇന്ന്, രക്തം ദാനം ചെയ്താലുള്ള ഈ ഗുണങ്ങൾ അറിഞ്ഞിരിക്കണം

അഭിറാം മനോഹർ
വെള്ളി, 14 ജൂണ്‍ 2024 (14:06 IST)
എല്ലാ വര്‍ഷവും ജൂണ്‍ 14നാണ് ലോക രക്തദാന ദിനം ആചരിക്കുന്നത്. രക്തദാനം ചെയ്യുന്നവരെ ആദരിക്കാനും രക്തദാനത്തിന്റെ പ്രാധാന്യത്തെ പറ്റി അവബോധം വളര്‍ത്തുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. രക്തദാനം മൂലം നമുക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കാം.
 
 അമിതമായി രക്തത്തില്‍ അയണ്‍ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും വരെ കാരണമാകുന്ന ഹീമോക്രോമാറ്റോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത്തരത്തില്‍ അമിതമായി അടിയുന്ന അയണ്‍ നീക്കം ചെയ്യാന്‍ രക്തദാനത്തിലൂടെ സാധിക്കും. കൂടാതെ രക്തത്തിന്റെ വിസ്‌കോസിറ്റി കുറയ്ക്കുന്നത് വഴി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടും. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കും.
 
 അമിതമായി രക്തത്തില്‍ ഇരുമ്പ് അടിയുന്നത് കരള്‍,ഹൃദയം എന്നിവയ്ക്കും ദോഷകരമാണ്. ഈ അവസ്ഥയില്ലാതെയാകാനും രക്തദാനം സഹായിക്കും. രക്തദാനം ചെയ്യുമ്പോള്‍ നഷ്ടമാകുന്ന രക്തം നികത്താനായി ശരീരം പ്രവര്‍ത്തിക്കുകയും പുതിയ രക്തകോശങ്ങള്‍ ഉത്പാദിക്കപ്പെടുകയും ചെയ്യുന്നു.  നല്ല ആരോഗ്യമുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് രക്തദാനം ചെയ്യാന്‍ സാധിക്കുക. ഇവര്‍ 50 കിലോ ശരീരഭാരത്തിലും കൂടുതലായിരിക്കണം.
 
 2005ലാണ് ജൂണ്‍ 14 രക്തദാന ദിനമായി ആചരിക്കാമെന്ന പ്രമേയം ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യവും ആരോഗ്യമേഖലയില്‍ സുസ്ഥിരമായ രക്തവിതരണം ഉറപ്പാക്കുന്നതിനുമായാണ് രക്തദാനം ചെയ്യുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article