അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ല, രക്തം ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 14 ജൂണ്‍ 2024 (10:32 IST)
രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ആവര്‍ത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ മൂന്നുമാസത്തിലൊരിക്കല്‍ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇതിലൂടെ നടത്തപ്പെടുന്നു. നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്കു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു.
 
രക്തം ദാനം മഹാദാനമാണ്. രക്തം ദാനം ചെയ്യുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നാലുമണിക്കൂറിനുള്ളില്‍ രക്തം കൊടുക്കുന്നയാള്‍ ഭക്ഷണം കഴിച്ചിരിക്കണം. കൂടാതെ തലേ ദിവസം ആറുമണിക്കൂറെങ്കിലും നന്നായി ഉറങ്ങിയിരിക്കണം. രക്തം കൊടുക്കുന്നതിന് രണ്ടുമണിക്കൂറിനുള്ളില്‍ പുകവലിക്കാന്‍ പാടില്ല. കൂടാതെ 12 മണിക്കൂറിനുള്ളില്‍ മദ്യം കഴിക്കാനും പാടില്ല.
 
കൂടാതെ രക്തം ദാനം ചെയ്യുന്നതിന് മുന്‍പായി നല്‍കുന്ന ചോദ്യങ്ങള്‍ അടങ്ങിയ ഫോം സത്യസന്ധമായി പൂരിപ്പിക്കണം. മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് ഡോക്ടറിനോട് പറയണം. സര്‍ജറികഴിഞ്ഞതും, പല്ലെടുത്തതും ടാറ്റു ചെയ്തതുമായ ആളുകള്‍ക്ക് ആറുമാസത്തേക്ക് രക്തദാനം നല്‍കാന്‍ പാടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍