രാത്രി വിശപ്പ് മാറ്റാന്‍ ഈ സാലഡ് മതി

രേണുക വേണു

തിങ്കള്‍, 10 ജൂണ്‍ 2024 (20:32 IST)
രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനു ഒട്ടേറെ ദോഷങ്ങള്‍ ചെയ്യുമെന്ന് അറിയാമല്ലോ. അത്താഴം എപ്പോഴും മിതമായി മാത്രമേ കഴിക്കാവൂ. അതാണ് ദഹനത്തിനു നല്ലത്. രാത്രിയില്‍ വിശ്രമിക്കുന്നതിനാല്‍ ശരീരം കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അതുകൊണ്ട് തന്നെ അമിതമായി ഊര്‍ജ്ജവും ആവശ്യമില്ല. 
 
രാത്രി ചോറ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സാലഡ് ഒന്നു പരീക്ഷിച്ചു നോക്കൂ. വിശപ്പ് മാറുമെന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. കുക്കുമ്പര്‍, ആപ്പിള്‍, തൈര് എന്നിവയാണ് സാലഡ് ഉണ്ടാക്കാന്‍ ആവശ്യം. ഓരോ കുക്കുമ്പറും ആപ്പിളും വളരെ ചെറുതാക്കി അരിയുക. ഇതിലേക്ക് അല്‍പ്പം തൈര് ഒഴിച്ച് നന്നായി തിരുമ്മുക. അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കണം. ഈ സാലഡ് കഴിച്ചാല്‍ നിങ്ങളുടെ വിശപ്പ് വേഗം ശമിക്കും. ആപ്പിളിനു പകരം പപ്പായ, തണ്ണിമത്തന്‍, നേന്ത്രപ്പഴം എന്നിവ ചേര്‍ത്തും ഈ സാലഡ് ഉണ്ടാക്കാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍