നമുക്കിടയില്‍ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല എന്നതാണ് പ്രമേഹ രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രത്യേകിച്ച് ചോറ് കഴിക്കുന്നതിലുള്ള നിയന്ത്രണം. പ്രമേഹ രോഗികള്‍ ചോറ് പൂര്‍ണമായി ഒഴിവാക്കേണ്ട ആവശ്യമില്ല. മറിച്ച് കഴിക്കുന്ന അളവില്‍ നിയന്ത്രണം വേണം.