വശ്യമായ കാലുകൾക്ക് തൈരും ഗോതമ്പ് മാവും ഉത്തമം, പരീക്ഷിച്ചിട്ടുണ്ടോ?

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 20 ജനുവരി 2020 (18:19 IST)
കണ്ണിനും മുഖത്തിനും വേണ്ടി മാത്രം സമയം കളയുന്നവരല്ല ഇന്നത്തെ തലമുറ. സൌന്ദര്യത്തിനായി പണവും സമയവും അവർ ചിലവഴിക്കുന്നുണ്ടെങ്കിൽ കാൽ‌പാദം മുതൽ മുടി വരെ അവർ ശ്രദ്ധിച്ചിരിക്കും. അക്കൂട്ടത്തിൽ പ്രത്യേക പരിചരണം കാലിനും നൽകുമെന്ന് സാരം. 
 
അടുക്കളയില്‍ നിന്നു തന്നെ തുടങ്ങാം കാലിന്റെ സംരക്ഷണത്തിനുള്ള ആദ്യപടികള്‍. സുന്ദരമായ കാലുകളുണ്ടെങ്കില്‍ പിന്നെ കുട്ടിപ്പാവാടയും ട്രൌസറുകളും ഒക്കെ ഇട്ട് വിലസി നടക്കാം. കാലുകൾ സുന്ദരമാക്കാനുള്ള 3 ടിപ്സുകൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
ലെമണ്‍ ജ്യൂസ്
 
ആദ്യം കാല്‍ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് അത് ക്രീമുമായി ചേര്‍ത്ത് കാലില്‍ മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം നനഞ്ഞ കോട്ടണ്‍ ഉപയോഗിച്ച് കാല് തുടയ്ക്കുക. കാലുകള്‍ വളരെ മൃദുത്വമുള്ളതായി അനുഭവപ്പെടും.
 
തൈരും ഗോതമ്പ് മാവും
 
ഗോതമ്പ് മാവില്‍ തൈര് ചേര്‍ത്ത് മിക്സ് ചെയ്ത് കാലില്‍ തേക്കുക. രോമങ്ങള്‍ നീക്കം ചെയ്യാനും കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം നല്കാന്‍ അത് സഹായിക്കും.
 
ഒലിവ് ഓയില്‍
 
ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കാലുകളിലും പാദങ്ങളിലും ഒലിവ് ഓയില്‍ തേച്ചു പിടിപ്പിക്കുക. മികച്ച ഗുണം ലഭിക്കാന്‍ ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കിയതിനു ശേഷം തേച്ചു പിടിപ്പിക്കുക. രാവിലെ കാലുകള്‍ മൃദുവായി ഇരിക്കുന്നത് കാണാം.

അനുബന്ധ വാര്‍ത്തകള്‍

Next Article