കുടമ്പുളിയിട്ട ഞണ്ടുകറി കഴിച്ചിട്ടുണ്ടോ? ഒന്ന് ഉണ്ടാക്കി നോക്കിയാലോ

ചിപ്പി പീലിപ്പോസ്

ശനി, 18 ജനുവരി 2020 (16:43 IST)
ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഞണ്ട് കറിയും ഉണ്ടാകുമെന്ന് ഉറപ്പാണ്. ഞണ്ട് കറി വേണ്ടെന്ന് പറയുന്നവർ ഉണ്ടാകില്ല. വളാരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഞണ്ട്. കുടമ്പുളി ഇട്ടുവെയ്ക്കുന്ന ഞണ്ടുകറിയെ കറിച്ച്‌ ഓര്‍ത്താല്‍ തന്നെ നാവില്‍വെള്ളം വരും. അപ്പോള്‍ അത് സ്വയം ഉണ്ടാക്കി നോക്കിയാലോ. 
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
ഞണ്ട് വേവിച്ച് കഴമ്പ് എടുത്തത് - 1 കപ്പ്
സവാള അരിഞ്ഞത് - 1 കപ്പ് 
പച്ചമുളക് - 6
ഇഞ്ചി - 1 കഷ്ണം
കറിവേപ്പില - 2 തണ്ട്
കുടമ്പുളി - 2 കഷ്ണം 
മുളകുപൊടി - 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മസാലപ്പൊടി - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ് - പാകത്തിന്
 
പാകം ചെയ്യേണ്ട വിധം:
 
ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടായി കഴിയുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ സവാള ഇട്ട് ഇളക്കുക. അരിഞ്ഞ പച്ചമുളക്, കുടമ്പുളി, ചതച്ച ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. സവാളക്ക് തവിട്ടുനിറം വരുമ്പോള്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ക്കുക. അതില്‍ വേവിച്ച് വച്ച ഞണ്ട് കുടഞ്ഞിട്ട് നന്നായി ഇളക്കിയാ‍ല്‍ കറി തയ്യാര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍