ടൊമാറ്റോ സോസ് എന്ന തക്കാളി സോസ് ഇഷ്‌ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. തക്കാളിയുടെ ഗുണവും മണവും കൊണ്ട് പുറത്ത് വരുന്നതായതുകൊണ്ടുതന്നെ തക്കാളിയുടെ അതേ ഗുണങ്ങൾ സോസിന് ഉണ്ടെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. ഏത് ഭക്ഷണ പദാര്‍ത്ഥത്തിനും കൂടെ ഒരുമിച്ച് കൂട്ടാവുന്ന തക്കാളി സോസ് കൊണ്ടുള്ള ദോഷ വശങ്ങളെ കുറിച്ച് നിങ്ങള്‍ എപ്പോയെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇതിന്റെ ദോഷ വശങ്ങളെക്കുറിച്ച് അറിഞ്ഞാൽ പിന്നെ നിങ്ങൾ അത് കഴിക്കുകയില്ല. അത്രയും ആരോഗ്യത്തിന് മോശമായ ഒന്നാണ് ഈ ചുവന്ന വില്ലൻ. സോസിലെ പഞ്ചസാരയും സോഡിയവുമാണ് അതിലെ ഏറ്റവും ഭീകരമായ കൂട്ട്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം മാരകമായ രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും.
ഒരു ടേബിള്‍ സ്പൂണ്‍ തക്കാളി സോസില്‍ ഒരു ചോക്ലേറ്റിനേക്കാളും ബിസ്‌ക്കറ്റിനേക്കാളും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇത് ശരീരത്തിന്റെ ഇന്‍സുലിന്‍ ലെവല്‍ താളം തെറ്റിക്കുമെന്നും ഉയര്‍ന്ന ശരീര ഭാരത്തിന് കാരണമാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
സോസിന് ഇത്രയും രുചി കൂടാനും കാരണമുണ്ട്. മോണോ സോഡിയം ഗ്ലുട്ടാമേറ്റ് അഥവാ എം.എസ്.ജിയാണ് സോസിനെ ഇത്രയും പ്രിയമാക്കുന്നതില്‍ ഒന്നാമന്‍. ഇതിന്റെ വര്‍ധിച്ചുള്ള ഉപയോഗം ആസ്മക്കും തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കും കാരണമാക്കും.
സോസില്‍ അടങ്ങിയിട്ടുള്ള 160 മില്ലിഗ്രാം സോഡിയം ഒരു മനുഷ്യന് ഒരു ദിവസത്തില്‍ ഉപയോഗിക്കുന്നതിലും കൂടുതല്‍ അളവിലുള്ളതാണ്. നല്ല രീതിയില്‍ പരിചരിച്ച് ഫാക്ടറിയില്‍ ഉല്പാദിപ്പിക്കുന്ന സോസില്‍ ഒരു നല്ല ശതമാനം കാര്‍ബണും ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനെ വളരെയധികം ദോഷകരമായിട്ടാണ് ബാധിക്കുക.