സൗന്ദര്യത്തിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, ഇതൊന്നു പരീക്ഷിക്കൂ!

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (14:37 IST)
സൗന്ദര്യത്തിന്റെ കാര്യത്തിൽ സ്‌ത്രീ-പുരുഷൻ വ്യത്യാസമൊന്നുമില്ല. ആരായാലും അവരവരുടെ സൗന്ദര്യം സംരക്ഷിക്കാൻ പെടാപ്പാട് പെടുന്നവർ തന്നെയാണ്. പല തരത്തിലുള്ള ക്രീമുകളും മറ്റും നിരന്തരമായി ഉപയോഗിക്കുന്നതും ഇതിന്റെ ഭാഗം തന്നെയാണ്. എന്നാൽ നമ്മുടെ ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധ കൊടുത്താൽ സൗന്ദര്യം താനേ വരുമെന്ന് അറിയുന്ന എത്രപേരുണ്ട്?
 
അതെ, സത്യം ഇതുതന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധ കൊടുത്താൽ മതി. ക്രീമുകളും മറ്റും നാം മുഖത്ത് പുരട്ടുന്നതിലൂടെ പലതരത്തിലുള്ള രോഗങ്ങളെയും നാം ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ക്രീമുകൾ മുഖേന ക്യാൻസർ പോലെയുള്ള മാരഗ രോഗങ്ങൾ നമ്മെ തേടി എത്തുകയാണ്.
 
ഭക്ഷണ പദാര്‍ഥങ്ങള്‍ യുക്തിപൂര്‍വം തിരഞ്ഞെടുക്കുകയും തയാറാക്കുകയും സംതൃപ്തിയോടെ കഴിക്കുകയും  ചെയ്യുന്നതാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലത്. മുടിയുടെ അഴകും കണ്ണുകളുടെ തിളക്കവും ത്വക്കിന്റെ മാര്‍ദവവുമെല്ലാം ആഹാരത്തിലൂടെ ഒരു പരിധിവരെ നമുക്ക് കൈവരിക്കാന്‍ സാധിക്കും. പ്രോട്ടീൻ‍, വിറ്റാമിൻ‍, അന്നജം, കൊഴുപ്പുകള്‍ തുടങ്ങിയവ ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നതാണ് ഇതിന് ഉത്തമം.
 
കൂടാത വിറ്റാമിന്‍ എ. ബി. സി. ഡി തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് ത്വക്കിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധശക്തി നിലനിര്‍ത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഹാനികരമായ കൃത്രിമ ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും എരിവ്, ഉപ്പ്, പുളി തുടങ്ങിയവയുടെ അമിതമായ ഉപയോഗം ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article