ഒരാള്‍ ആഴ്‌ചയില്‍ എത്ര മത്സ്യം കഴിക്കണം ?

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (14:33 IST)
ഭക്ഷണക്രമത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിലൂടെ ലഭിക്കുന്ന ആരോഗ്യ നേട്ടങ്ങള്‍ വര്‍ണിക്കാന്‍ ആവാത്തതാണ്.

മത്സ്യത്തിൽ ധാരളമായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിരിക്കുന്നു. കൂടാതെ പ്രോറ്റീൻ, വിറ്റാമിൻ (വിറ്റാമിൻ ഡി, വിറ്റാമിൻ ബി തുടങ്ങിയവയും), ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്‌ഫേറസ്, പോലെയുള്ളവയും മത്സ്യത്തില്‍ അടങ്ങിയിരിക്കുന്നു.

ഒരു ദിവസം അല്ലെങ്കില്‍ ആഴ്‌ചയില്‍ എത്ര മത്സ്യം കഴിക്കാമെന്ന് പലരും ചിന്തിക്കാറുണ്ട്. പലവിധ രോഗങ്ങള്‍ക്ക് അടിമയായിട്ടുള്ളവരിലാണ് ഈ ആശങ്ക കൂടുതല്‍. ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം മീൻ കഴിച്ചാൽ മതിയെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

മീന്‍ കഴിക്കുന്നവരുടെ ചര്‍മ്മം വരണ്ടുണങ്ങില്ല. കാന്‍സര്‍ സാധ്യത ഇല്ലാതാക്കാനും മുഖക്കുരു അകറ്റാനും മത്സ്യം കൂടുതലായി കഴിക്കുന്നത് സഹായകമാകും. നല്ല ഉറക്കം ലഭിക്കാനും മുടി കൊഴിയുന്നത് തടയുന്നതിനും മീന്‍ വിഭവങ്ങള്‍ക്ക് മികച്ച പങ്കുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article