ദിവസവും എത്ര അളവില്‍ ഇഞ്ചി കഴിക്കുന്നതാണ് സുരക്ഷിതം; കുട്ടികള്‍ ഒരു ഗ്രാമില്‍ കൂടുതല്‍ കഴിക്കരുത്!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (14:37 IST)
ദഹനത്തിനും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും പലരും ഇഞ്ചി കഴിക്കാറുണ്ട്. എന്നാല്‍ ദിവസവും ഇഞ്ചി കഴിക്കുന്നതിന് ഒരളുവുണ്ട്. ദിവസവും നാല് ഗ്രാം ഇഞ്ചി മാത്രമേ കഴിക്കാന്‍ പാടുള്ളു. അതേസമയം ഗര്‍ഭിണികള്‍ ഒരു ഗ്രാമില്‍ കുറവ് ഇഞ്ചി മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ഇത് ഓക്കാനം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഡോക്ടറിന്റെ നിര്‍ദ്ദേശം ചോദിച്ചതിനു ശേഷമേ ഗര്‍ഭിണികള്‍ ഇഞ്ചി കഴിക്കാന്‍ പാടുള്ളു. അമിതമായ അളവില്‍ ഇഞ്ചി കഴിച്ചാല്‍ നെഞ്ചെരിച്ചില്‍, ഗ്യാസ്, വയറിളക്കം എന്നിവ ഉണ്ടാവും. കൂടാതെ രക്തസമ്മര്‍ദ്ദം കുറയാനും സാധ്യതയുണ്ട്.
 
ഇത് രക്തസമ്മര്‍ദ്ദം കുറവുള്ളവരില്‍ പ്രശ്‌നങ്ങളുണ്ടാക്കും. മറ്റൊന്ന് ബ്ലീഡിങ് ആണ്. ഇഞ്ചിക്ക് രക്തം കട്ടപിടിക്കുന്നത് തടയാനുള്ള കഴിവുണ്ട്. അതിനാല്‍ തന്നെ അമിതമായി ഇഞ്ചി കഴിച്ചാല്‍ ബ്ലീഡിങ് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരു ഗ്രാമില്‍ താഴെ മാത്രമേ ഇഞ്ചി നല്‍കാന്‍ പാടുള്ളു.

അനുബന്ധ വാര്‍ത്തകള്‍

Next Article