തണുപ്പുകാലമാണ് രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത ഏറെയാണ്. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ ശരീരം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തണുപ്പ് കാലത്ത് സാധാരണ ആരോഗ്യമുള്ള വ്യക്തികള്‍ക്ക് പോലും രക്തസമ്മര്‍ദ്ദം കൂടാറുണ്ട്. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ ഇത് പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചേക്കാം. ഇത്തരക്കാര്‍ ശരീരത്തെ കുറച്ചുകൂടി ശ്രദ്ധിക്കണം. ശ്വാസം മുട്ടലോ നെഞ്ചില്‍ വേദനയോ ഉണ്ടായാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.