'വാസോ വാഗല്‍ പ്രതികരണം' എന്നാണ് ഇത് അറിയപ്പെടുന്നത്. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ അടിവയറ്റിലെ പേശികളില്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. തത്ഫലമായി വാഗസ് നാഡിയില്‍ ഉത്തേജനം ഉണ്ടാകുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്യും. ഹൃദയമിടിപ്പ് കുറയുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിലും കുറവുണ്ടാകും. ഹൃദയമിടിപ്പ് മന്ദഗതിയില്‍ ആകുന്നതും രക്തസമ്മര്‍ദ്ദം കുറയുന്നതുമാണ് തളര്‍ച്ചയ്ക്കു കാരണം.