ഹൃദയാഘാതമോ നെഞ്ചെരിച്ചിലോ? എങ്ങനെ തിരിച്ചറിയാം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (18:08 IST)
ഇന്ന് നല്ലൊരു ശതമാനം ആളുകളും ഹൃദയമൂലം മരണപ്പെടുന്നുണ്ട്. അതിനാല്‍ നെഞ്ചുവേദന വരുമ്പോള്‍ തന്നെ പലരും ഭയപ്പെടാറുണ്ട്. എന്നാല്‍ എല്ലാം നെഞ്ചുവേദനയും ഹൃദയത്തിന്റെ ലക്ഷണങ്ങള്‍ അല്ല. അതിലൊന്നാണ് നെഞ്ചിരിച്ചില്‍. നെഞ്ചിരിച്ചില്‍ ഹൃദയാഘാതവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് പ്രയാസമാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഇത് വളരെ വേഗം തന്നെ മനസ്സിലാക്കാന്‍ സാധിക്കും. നെഞ്ചുവേദനക്കൊപ്പം ശ്വാസംമുട്ടലും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുകയാണെങ്കില്‍ അത് ഹൃദയാഘാതത്തിന് മുന്നോടിയായിട്ടുള്ള നെഞ്ചുവേദനയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. 
 
എന്നാല്‍ സാധാരണ നെഞ്ചിരിച്ചില്‍ ആണെങ്കില്‍ നെഞ്ചുവേദനയ്‌ക്കൊപ്പം വയര്‍ പെരുക്കം, ഛര്‍ദ്ദിക്കാന്‍ തോന്നുന്നത്, ഗ്യാസ്ട്രബിളിന്റെ പോലുള്ള പ്രശ്‌നങ്ങള്‍ എന്നിവയാകും ഉണ്ടാവുക. സാധാരണ നെഞ്ചില്‍ ശ്വാസതടസം അനുഭവപ്പെടാറില്ല. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി കൃത്യ സമയത്ത് വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article