നമ്മളില്‍ എല്ലാവര്‍ക്കും ഒരിക്കലെങ്കിലും വന്നിട്ടുള്ളതാണ് ജലദോഷം. ജലദോഷത്തിന്റെ വിഷമതകള്‍ അനുഭവിച്ചിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ ആശുപത്രിയില്‍ പോകാതെ നമുക്ക് വീട്ടില്‍ തന്നെ ചികിത്സിക്കാവുന്നതുമായ അസുഖമാണ് ജലദോഷം. ധാരാളം പൊടികൈകള്‍ നമ്മളില്‍ പലരും ഇതിനോടകം പരീക്ഷിച്ചിട്ടും ഉണ്ടാകും. അതില്‍ ഒന്നാണ് ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളമോ ചായയോ കുടിക്കുന്നത്. അതുപോലെ തന്നെ ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നതും ജലദോഷം മാറാന്‍ സഹായിക്കും.