പോണ്‍ വീഡിയോകള്‍ കാണുന്ന സ്‌ത്രീയും പുരുഷനും ശ്രദ്ധിക്കുക; കിടപ്പറയിലെ പരാജയത്തിന് കാരണം ഇതാണ്!

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (18:03 IST)
ലൈംഗിക ചിത്രങ്ങളും വീഡിയോകളും അമിതമായി ആസ്വദിക്കുന്നവരില്‍ ലൈംഗികോത്തജനം ഉണ്ടാക്കുന്നതിനുള്ള ശേഷി കുറയുമെന്ന് റിപ്പോര്‍ട്ട്. സൈക്കോളജി ടുഡെ എന്ന അമേരിക്കന്‍ മാസികയിലാണ് പോര്‍ണോഗ്രഫിയുടെ അപകടസാധ്യതകയെ പറ്റിയുള്ള ലേഖനം വന്നിരിക്കുന്നത്.

അമിതമായി ലൈംഗിക വീഡിയോകള്‍ കാണുന്ന സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികജീവിതം താറുമാറാകും. യാഥാര്‍ഥ സെക്‍സ് ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവരെ പിടികൂടുന്നത്.

ലൈംഗികവികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസത്വരകമാണ്. എതിര്‍‌ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവില്‍ ഇത് ഉല്‍‌പാദിപ്പിക്കപ്പെട്ടാലും മനുഷ്യര്‍ക്ക് ലൈംഗികവികാരം ഉണരുന്നു, ലൈംഗികോത്തേജനം ഉണ്ടാകുന്നു. എന്നാല്‍ അവസരം കിട്ടുമ്പോഴെല്ലാം നെറ്റില്‍ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ ഡോപോമിന്‍ വലിയ അളവിലാണ് ഉല്‍‌പാദിപ്പിക്കപ്പെടുന്നത്.

എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശനം ഉണ്ടാകുമ്പോള്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്നതിനേക്കാള്‍ അധികമായി ലൈംഗിക വീഡിയോകള്‍ കാണുമ്പോള്‍ ഈ രാസത്വരകം ഉണ്ടാകുന്നത് എങ്ങനെയെന്നും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോകളിലെ യാഥാര്‍ത്ഥ്യമല്ലാത്ത കേളികളാണ് അമിതമായ ഡോപോമിനെ സൃഷ്ടിക്കുന്നത്.

വലിയ അളവില്‍ ഡോപോമിന്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്ന ആളുകളില്‍ ചെറിയ അളവില്‍ ഡോപോമിന്‍ ഉല്‍‌പാദിപ്പിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി? നെറ്റിലും മറ്റും സെക്സ് ആസ്വദിക്കുന്നവരില്‍ യഥാര്‍ത്ഥ സെക്സ് ഏശില്ല. ലൈംഗികപങ്കാളി എത്ര പണിപ്പെട്ടാലും വലിയ അളവില്‍ ഇവരുടെ തലച്ചോറില്‍ ഡോപോമിന്‍ ഉല്‍‌പാദിപ്പിക്കപ്പെടുകയുമില്ല. അതായത് ലൈംഗികപങ്കാളിയുടെ സാധാരണഗതിയിലുള്ള സ്‌പര്‍ശനമോ ഗന്ധമോ ഉത്തേജനത്തെ സഹായിക്കാതെ വരുന്നു എന്ന് സാരം.

അനുബന്ധ വാര്‍ത്തകള്‍

Next Article