ചായയും കാപ്പിയും ചൂടോടെ കുടിച്ചാൽ ക്യാൻസർ വരുമോ?

നിഹാരിക കെ.എസ്
ബുധന്‍, 25 ഡിസം‌ബര്‍ 2024 (08:36 IST)
ചെറിയ മഴയുള്ളപ്പോഴും തണുപ്പുള്ളപ്പോഴുമൊക്കെ ചൂടുള്ള ചായയോ കാപ്പിയോ കിട്ടിയാൽ കൊള്ളാമെന്ന് കരുതാത്തവർ ഉണ്ടാകില്ല. എന്നാൽ ഈ ദിവസങ്ങളിൽ അത്തരം ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകും എന്നാണ് ഇവർ പറയുന്നത്. 
 
ചൂടുള്ള ചായയും കാപ്പിയും സ്ഥിരമായി കഴിക്കുന്നത് വായിലും അന്നനാളത്തിലും ക്യാൻസറിന് കാരണമാകുമെന്ന് അവർ ചൂണ്ടികാണിക്കുന്നു. ഈ ചൂടുള്ള പാനീയങ്ങൾ കോശത്തെ പ്രതികൂലമായി ബാധിക്കുമെന്നും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്ടർമാർ പറയുന്നു. അവ പ്രത്യക്ഷത്തിൽ അന്നനാളത്തിൽ വീക്കത്തിനും കോശങ്ങളുടെ തകരാറിനും കാരണമാകും. 65 ഡിഗ്രി സെൽഷ്യസിനോ 149 ഡിഗ്രി ഫാരൻഹീറ്റിനോ മുകളിലുള്ള പാനീയങ്ങൾ സാധാരണയായി അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു. 
 
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ;
 
ചായയോ കാപ്പിയോ വീണ്ടും ചൂടാക്കി കുടിക്കരുത്.
 
ഇഞ്ചി, കറുവപ്പട്ട തുടങ്ങിയവ ഇട്ടുള്ള ചായ നല്ലതാണ്.
 
സാധാ ചായക്ക് പകരം ചമോമൈൽ, പെപ്പർമിൻ്റ് അല്ലെങ്കിൽ ഗ്രീൻ ടീ പോലുള്ളവ കുടിക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article