തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സംഭവം. മതിൽ ചാടി അകത്ത് കടന്ന പ്രതിഷേധക്കാർ വസ്തുവകകൾ അടിച്ച് തകർക്കാനും ശ്രമിച്ചു. സംഭവത്തിന് പിന്നിൽ ഉസ്മാനിയ സർവകാലശാലയിലെ അംഗങ്ങളാണെന്നാണ് സൂചന. 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. രേവതിക്കും മകനും നീതി ലഭിക്കണമെന്ന മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു ഇവർ ഇരച്ചെത്തിയത്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എംഎൽഎ അക്ബറുദ്ദീൻ ഒവൈസി തുടങ്ങിയവർ അല്ലു അർജുനെതിരകെ വ്യാജ പ്രചരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടന്റെ വീടിന് നേരെയുള്ള ആക്രമണം. തെറ്റായ വാർത്തകർ പരത്തരുതെന്ന് കഴിഞ്ഞ ദിവസം അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു.