വേനല്‍ക്കാല ഭക്ഷണങ്ങളുടെ ഗണത്തില്‍ എന്നും ഒരു പടി മുന്നില്‍ നില്‍ക്കുന്ന പഴമാണ് പേരയ്ക്ക. ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും എന്നതാണ് പേരയ്ക്കയുടെ ഹൈലൈറ്റ്. ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിയ്ക്കാനാവുന്ന ഒന്നാണ് പേരയ്ക്ക. വേനല്‍ക്കാലമായാല്‍ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. മരണത്തിനു വരെ കാരണമായേക്കാവുന്ന രീതിയില്‍ നിര്‍ജ്ജലീകരണം സംഭവിക്കാറുണ്ട്. ഇത് ഒഴിവാക്കാന്‍ പേരയ്ക്ക ജ്യൂസ് സഹായകമാണ്.
തടി കുറയ്ക്കുന്നതിനും പേരയ്ക്ക ഉത്തമമാണ്‍. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു. കൂടാതെ മഞ്ഞപ്പിത്തവും അതുപോലുള്ള ഗുരുതരമായ രോഗങ്ങളും ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിയ്ക്കുന്ന കാലമാണ് ഇത്. ഈ കാലഘട്ടത്തില്‍ നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു.
വേനല്‍ക്കാലങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു. കൂടാതെ, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്ക്കക്കു കഴിയും. കാരറ്റില്‍ ഉള്ളതിനേക്കാള്‍ കൂടുതലായാണ് വിറ്റാമിന്‍ എ പേരയ്ക്കയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.
പ്രമേഹത്തിനെ നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈസാമികാണ് പ്രമേഹത്തെ തടയുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.
ഹൃദയ സംരക്ഷണകാര്യത്തിലും പേരയ്ക്ക മുന്നിലാണ്. ഇതിലെ പൊട്ടാസ്യം ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നു. ഇത് ഹൈപ്പര്‍ടെന്‍ഷനെ കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ, ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തിലും പേരയ്ക്ക തന്നെയാണ് മുന്നില്‍. വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും ഇല്ലാതാക്കുന്നു. പല്ലുവേദനയ്ക്ക് ആശ്വാസം നല്‍കുന്നതിനും പേരയ്ക്ക സഹായിക്കുന്നു. നിരവധി കീടാണുക്കളെ തുരത്തുന്നതിനും പേരയ്ക്ക കഴിയ്ക്കുന്നത് സഹായിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പേരയ്ക്ക സഹായിക്കുന്നു. മസിലിന്റേയും ഞരമ്പുകളുടേയും സമ്മര്‍ദ്ദവും പേരയ്ക്ക കുറയ്ക്കുന്നു.