വിഭവങ്ങളുടെ കലവറയായ പഴവർഗങ്ങൾ പതിവാക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പലവർണങ്ങളിലും രുചികളിലുമുള്ള പഴങ്ങൾ ഇഷ്ട്മില്ലാത്തവർ ആരുമുണ്ടാകില്ല. വർണങ്ങളുടെ കുടക്കീഴിൽ വിരിഞ്ഞു നിൽക്കുന്ന പഴങ്ങൾ നൽകുന്നത് മധുരമല്ലെ?. മലയാളികൾക്ക് പ്രിയമായി മാറിയ പഴങ്ങളിൽ പ്രാധാന്യനാണ് ലിച്ചി. ലിച്ചിമരം അകലെനിന്നു കണ്ടാൽ പഴമാണെന്ന് ആരും പറയില്ല. പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കൾ ആണെന്ന് തോന്നിപ്പോകും. പകർച്ചവ്യാധികളെ തടയുന്നതിനോടൊപ്പം പ്രതിരോധശേഷി വർധിപ്പിക്കാനും ലിച്ചിക്ക് കഴിയും. അറിയൂ ലിച്ചി പഴത്തേയും ഗുണങ്ങളേയും.
ലിച്ചി:
ശരീരം തണുപ്പിക്കാൻ ലിച്ചി കഴിഞ്ഞേ മറ്റൊരു പഴമുള്ളൂ എന്ന് തന്നെ പറയാം. ചൈനയാണ് ലിച്ചിയുടെ ജന്മനാട്. വിറ്റാമിന്‍ ബിയും ലിച്ചിയില്‍ ധാരളമായി അടങ്ങിയിരിക്കുന്ന ലിച്ചി കഴിക്കുന്നത് വഴി ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ ക്രമമായി നിലനിര്‍ത്താന്‍ കഴിയും. സ്‌ക്വാഷ് ഐസ്‌ക്രീം വൈന്‍ എന്നിവയുണ്ടാക്കാന്‍ പാശ്ച്യാത്ത രാജ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ലിച്ചി പഴത്തിന്റെ സാധ്യതകള്‍ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ലിച്ചിപ്പഴത്തിന്റെ ഉള്ളിലെ വെളുത്ത കാമ്പ് രുചിയേറിയതാണ്. ചാറ് വേര്‍തിരിച്ചെടുത്ത്, ജലാറ്റിന്‍, ചൂടുവെള്ളം, ക്രീം, പഞ്ചസാര, നാരങ്ങനീര് എന്നിവയുമായി ചേര്‍ത്ത് തണുപ്പിച്ചാല്‍, ഒന്നാന്തരം ലിച്ചിസര്‍ബത്ത് റെഡി. മാഗ്നീഷ്യവും, ഫോസ്‌ഫറസും, പ്രോട്ടീനുകളും, ജീവകം. സിയും, ഭക്ഷ്യയോഗ്യമായ നാരുകളും ലിച്ചിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ലിച്ചിപ്പഴം കഴിച്ചാല്‍ ആമാശയത്തിലെ അള്‍സര്‍ ശമിക്കും. ലിച്ചിയുടെ വിത്ത് പൊടിച്ചത് ഉദരഅസുഖങ്ങൾക്ക് നല്ല മരുന്നാണ്. തിരിച്ചറിയൂ ലിച്ചിയുടെ ഗുണങ്ങൾ.
ദഹനത്തിന്:
ദഹനം കുറഞ്ഞാൽ സർവ്വവും കുഴയും. മനുഷ്യനെ അലട്ടുന്ന മുഖ്യപ്രശ്നമാണ് ദഹനം. കഴിച്ച ഭക്ഷണം ദഹിക്കാതിരിക്കുമ്പോൾ വയറിളക്കം, വയറുവേദന, ഛർദ്ദിൽ തുടങ്ങിയ പ്രശ്നങ്ങൾ ആരംഭിച്ച് തുടങ്ങും. ലിച്ചിയിൽ ജലത്തിന്റെ അംശം കൂടുതലായി അടങ്ങിയിരുക്കുന്നതിനാൽ ഏറ്റവും വേഗത്തിൽ ദഹനം നടക്കും.
ശരീര ഭാരം കൂട്ടാൻ :
ദിവസേന ലിച്ചി കഴിക്കുന്നതിലൂടെ ശരീരത്തിന്റെ വണ്ണം കൂട്ടാൻ സഹായിക്കും. ജലത്തിന്റെ അംശം വളരെ കൂടുതലും, നിശ്ചിത അളവിൽ ഫൈബറും ഉള്ളതിനാൽ ശരീരത്തിന്റെ ഭാരം കൂട്ടാം. വളരെ കുറഞ്ഞ അളവിലാണ് താപമാത്ര ഉള്ളതെങ്കിലും ഇതിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നു.