ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

നിഹാരിക കെ.എസ്

ശനി, 22 മാര്‍ച്ച് 2025 (12:16 IST)
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി കോളേജ്. ബെംഗളൂരുവിലുള്ള ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആണ് മാര്‍ച്ച് 27ന് കോളേജിന് മുഴുവനും അവധി നല്‍കിയിരിക്കുന്നത്. അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രത്യേക പോസ്റ്ററും കോളേജ് പുറത്തുവിട്ടിട്ടുണ്ട്. ‘കാത്തിരുപ്പുകള്‍ക്ക് വിരാമം, എമ്പുരാന്റെ മാന്ത്രികതക്കായി തയാറായിക്കൊള്ളൂ’ എന്നാണ് പോസ്റ്ററിലെ വാചകം.
 
കോളേജിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലെ ഒരു കമ്പനിയും ജീവനക്കാര്‍ക്ക് മാര്‍ച്ച് 27ന് ലീവ് അനുവദിച്ചിട്ടുണ്ട്. എസ്‌തെറ്റ് എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനി ആണ് എമ്പുരാന്‍ കാണാനായി ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റും ലീവും അനുവദിച്ചത്. ആരാധകർ ഇത്രയും ആഘോഷമാക്കുന്ന മറ്റൊരു സിനിമയും ഇതുവരെ മലയാളത്തിൽ റിലീസ് ആയിട്ടില്ല.
 
അതേസമയം, ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645ഗ ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24 മണിക്കൂറില്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍