എമ്പുരാന്‍ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്ക് മൈ ഷോ ആപ്പ് ക്രാഷ് ആയിരിക്കുകയാണ്. വിജയ് ചിത്രം ലിയോ, അല്ലു അർജുൻ ചിത്രം പുഷ്പ 2 എന്നിവയുടെ എല്ലാം ബുക്കിംഗ് റെക്കോര്‍ഡുകളും മോഹൻലാൽ തകർത്തിരിക്കുകയാണ്. ഒരു മണിക്കൂറില്‍ എമ്പുരാന്റേതായി 83000ത്തില്‍ കൂടുതല്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റിരിക്കുന്നത്. ഇതിനിടെ എമ്പുരാനിലെ മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് ലുക്കിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് സിമ്പിള്‍ ലുക്കില്‍ എത്തുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഒരു സാമ്യതയും ഖുറേഷി അബ്രാമിനില്ല. ലുക്ക് കൊണ്ടും മാനറിസം കൊണ്ടും വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങൾ എന്ന് വേണമെങ്കിൽ പറയാം. ഖുറേഷി അബ്രാമിന്റെ ജാക്കറ്റിന്റെയും കണ്ണടയുടെയും വിലയാണ് കൗതുകമുണ്ടാക്കുന്നത്. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡയറക്ടറായ സുജിത് സുധാകരന്‍ ആണ് കോസ്റ്റിയൂമിന്റെ വില പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തില്‍ ഖുറേഷി അബ്രാം ഉപയോഗിക്കുന്ന ജാക്കറ്റിന് 2 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്നുണ്ട്. ഷൂട്ടിന് വേണ്ടി ഒരു ജാക്കറ്റല്ല ഉപയോഗിച്ചത്, ഒരേ പാറ്റേണിലുള്ള ഏഴോളം ജാക്കറ്റുകള്‍ ഉണ്ടാക്കിയിരുന്നു. ജാക്കറ്റിന് മാത്രം എല്ലാം കൂടെ 14 ലക്ഷം രൂപയോളം വില വരും. ഖുറേഷി അബ്രാം അണിയുന്ന സണ്‍ ഗ്ലാസും എക്‌സ്‌പെന്‍സീവ് ആണ്. ഡീറ്റ മാക് എയ്റ്റ് (DITA Mach- eight) എന്ന ബ്രാന്‍ഡിന്റേതാണ് സണ്‍ ഗ്ലാസ്. ഈ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിന് ജപ്പാന്‍, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ മാത്രമാണ് പ്രൊഡക്ഷന്‍ ഉള്ളത്. ചിത്രത്തില്‍ ഉപയോഗിച്ച മോഡല്‍ ജപ്പാനില്‍ നിന്നുമാണ് വാങ്ങിയത്. 185,000 രൂപയാണ് ഈ ഗ്ലാസിന്റെ വില എന്നാണ് സുജിത് സുധാകരന്‍ വ്യക്തമാക്കിയിരിക്കുന്നത്.