പുഷ്പയും ലിയോയും തീർന്നു, മുന്നിലുള്ളത് ഒരേയൊരു ചിത്രം; ഒരു മണിക്കൂറിൽ റെക്കോർഡ് തൂക്കി എമ്പുരാൻ

നിഹാരിക കെ.എസ്

വെള്ളി, 21 മാര്‍ച്ച് 2025 (12:19 IST)
എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ വിജയ് ചിത്രം ലിയോയുടെയും അല്ലു അർജുൻ ചിത്രം പുഷ്പ 2 വിന്റേയും റെക്കോർഡുകൾ തിരുത്തി മോഹന്‍ലാല്‍. ഒരു മണിക്കൂറിൽ എമ്പുരാന്റേതായി 83000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റിരിക്കുന്നത്. ആളുകളുടെ തള്ളിക്കയറ്റം കാരണം ബുക്ക് മൈ ഷോയുടെ സെർവർ തന്നെ ഡൌൺ ആയിരുന്നു.
 
ഇതിന് മുന്നേ ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിട്ടു നിന്നിരുന്നത് വിജയ് ചിത്രം ലിയോ ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 82000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് വിറ്റുപോയത്. തൊട്ട് താഴെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പുഷ്പ 2 ആണ്. 80000ത്തോളം ടിക്കറ്റുകളാണ് പുഷപ വിറ്റത്. ഈ റെക്കോർഡ് ഒരു മണിക്കൂറിലാണ് എമ്പുരാൻ തൂക്കിയടിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഖാന്റെ ജവാന്‍ മാത്രമാണ് എമ്പുരാന് മുന്നിലുള്ളത്. 85000 ടിക്കറ്റുകളാണ് ജവാൻ വിറ്റിരുന്നത്. 
 
ഇന്ത്യൻ ബോക്സ് ഓഫീസിലെ പല ചിത്രങ്ങളുടെയും റെക്കോർഡ് കളക്ഷനും എമ്പുരാൻ മാറിക്കടക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇൻട്രാസ്റ് കാണിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം എമ്പുരാന്റെ വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍