ഓവര്‍സീസ് അഡ്വാന്‍സ് ബുക്കിങ്ങില്‍ നിന്ന് മാത്രം 12 കോടി ഗ്രോസ് നേടാന്‍ എമ്പുരാന് സാധിച്ചതായാണ് കണക്കുകള്‍. ആദ്യദിനം 40-50 കോടി വേള്‍ഡ് വൈഡ് കളക്ഷനാണ് എമ്പുരാന്‍ പ്രതീക്ഷിക്കുന്നത്. മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍, അറബിക്കടലിന്റെ സിംഹം ആണ് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനെന്ന റെക്കോര്‍ഡ് കൈവശം വച്ചിരിക്കുന്നത്. ഏകദേശം 20 കോടിയാണ് മരക്കാറിനു ആദ്യദിനം വേള്‍ഡ് വൈഡായി ലഭിച്ചത്.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്ന എമ്പുരാന്‍ മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാവിലെ ആറിനാണ് ആദ്യ ഷോ. ഒന്‍പത് മണിയോടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരും.