Empuraan: 'രാജുവേട്ടന്‍ പറഞ്ഞ പോലെ വളരെ ചെറിയ പടം'; എമ്പുരാന്റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണത്തിനു കല്‍ക്കി, കെജിഎഫ്, പുഷ്പ ടീം
Empuraan: എമ്പുരാന്റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണ പങ്കാളിയായി എഎ ഫിലിംസ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഫിലിം ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ ഒരാളാണ് എഎ ഫിലിംസിന്റെ ഉടമ അനില്‍ തഡാനി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പാന്‍-ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ വലിയ മാര്‍ക്കറ്റ് ഉണ്ടാക്കി കൊടുക്കാന്‍ എഎ ഫിലിംസിന് വര്‍ഷങ്ങളായി സാധിക്കുന്നുണ്ട്.
മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രമായ എമ്പുരാന്‍ മാര്‍ച്ച് 27 നു തിയറ്ററുകളിലെത്തുമ്പോള്‍ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ ചലനമുണ്ടാക്കാന്‍ തഡാനിയുടെ എഎ ഫിലിംസിന്റെ വിതരണ പങ്കാളിത്തത്തിലൂടെ സാധിക്കും. പുഷ്പ 2 : ദി റൂള്‍, കല്‍ക്കി 2898 AD, ആടുജീവിതം, ലിയോ, കാന്താര, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ സിനിമകളുടെയെല്ലാം ഉത്തരേന്ത്യന്‍ വിതരണക്കാര്‍ എഎ ഫിലിംസാണ്.