Empuraan Release: മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായി തിയറ്ററുകളിലെത്തുകയാണ് 'എമ്പുരാന്‍'. മാര്‍ച്ച് 27 നാണ് എമ്പുരാന്റെ വേള്‍ഡ് വൈഡ് റിലീസ്. എന്നാല്‍ റിലീസിനു 14 ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രൊമോഷന്‍ പരിപാടികളൊന്നും ആരംഭിക്കാത്തത് മോഹന്‍ലാല്‍ ആരാധകരെ നിരാശപ്പെടുത്തുന്നു. എമ്പുരാന്റെ റിലീസ് നീട്ടിയെന്ന് പോലും സോഷ്യല്‍ മീഡിയയില്‍ ആശങ്കകള്‍ പങ്കുവയ്ക്കപ്പെടുന്നു. ഇതിന്റെ സത്യാവസ്ഥ എന്താണ്?