എമ്പുരാന്‍ ട്രെയ്‌ലറില്‍ 'ഐയുഎഫ്' പാര്‍ട്ടിയുടെ അധ്യക്ഷന്‍മാരുടെ പേരുകള്‍ അടങ്ങിയ ബോര്‍ഡ് കാണിക്കുന്നുണ്ട്. അതിലെ പേരുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍മാരുടെ പേരുകളോട് സമാനമായ പേരുകളാണ് ട്രെയിലറിലെ നെയിം ബോര്‍ഡുകളില്‍ കാണാന്‍ സാധിക്കുക.
ട്രെയിലറില്‍ കാണിക്കുന്ന നെയിം ബോര്‍ഡുകളില്‍ ചില പേരുകള്‍ ഇങ്ങനെയാണ്: കെ.എ.ഉമ്മന്‍, പി.കെ.അന്തോണി, വയലാര്‍ പവിത്രന്‍, മുരളീധരന്‍ പി.കെ, പി.പി.തങ്കപ്പന്‍, തെന്നല കൃഷ്ണപിള്ള, സുരേഷ് ചെന്നിത്തല. ഇതേ പേരുകളുമായി സാമ്യമുള്ള കെപിസിസി അധ്യക്ഷന്‍മാരുടെ പേരുകള്‍ യഥാക്രമം ഇങ്ങനെയാണ്: കെ.എം.ചാണ്ടി, എ.കെ.ആന്റണി, വയലാര്‍ രവി, കെ.മുരളീധരന്‍, പി.പി.തങ്കച്ചന്‍, തെന്നല ബാലകൃഷ്ണ പിള്ള, രമേശ് ചെന്നിത്തല !