Euro 2024: ടോണി ക്രൂസിനോട് റിട്ടയര്‍മെന്റിന് റെഡിയായിക്കോ എന്ന് ജോസ്ലു മാറ്റോ, സ്‌പെയിന്‍- ജര്‍മനി മത്സരത്തിന് മുന്‍പെ വാക്‌പോര്

അഭിറാം മനോഹർ
വെള്ളി, 5 ജൂലൈ 2024 (15:36 IST)
Toni Kroos
യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് മുന്‍പെ തന്നെ വാക്‌പോരുമായി ജര്‍മനിയുടെയും സ്‌പെയിനിന്റെയും താരങ്ങള്‍. യൂറോ കപ്പോടെ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ജര്‍മന്‍ താരം ടോണി ക്രൂസിന്റെ അവസാനമത്സരമാകും ഇന്നെന്നാണ് സ്‌പെയിന്‍ താരമായ ജോസ്ലു മാറ്റോ പറഞ്ഞത്. റയല്‍ മാഡ്രിഡില്‍ ക്രൂസിന്റെ സഹതാരം കൂടിയാണ് ജോസ്ലു.
 
2014 ലോകകപ്പ് വിജയത്തിന് ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ലെങ്കിലും യുവതാരങ്ങളെ അണിനിരത്തി ജര്‍മനി തിരിച്ചുവരവിന്റെ പാതയിലാണ്. പരിചയസമ്പന്നനായ ടോണി ക്രൂസാണ് ജര്‍മനി നടത്തുന്ന പല നീക്കങ്ങളുടെയും ബുദ്ധികേന്ദ്രം. ഈ സാഹചര്യത്തിലാണ് ടോണി ക്രൂസിനെ പ്രകോപിപ്പിച്ചുകൊണ്ട് സ്‌പെയിന്‍ മെന്റല്‍ ഗെയിമിന് തുടക്കമിട്ടത്.
 
അതേസമയം ജോസ്ലു അങ്ങനെ പറഞ്ഞുകൊണ്ടേ ഇരിക്കുമെന്നും എന്നാല്‍ ടൂര്‍ണമെന്റിലെ അവസാന മത്സരമാകില്ല ഇന്ന് നടക്കുന്നതെന്നും ടോണി ക്രൂസ് വ്യക്തമാക്കി. ജര്‍മന്‍ ടീം മികച്ചതാണെന്നും മറ്റ് ടീമുകള്‍ക്ക് പലതും ആഗ്രഹിക്കാമെന്നും ക്രൂസ് തിരിച്ചടിച്ചു. നിലവില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളാണ് സ്‌പെയിനും ജര്‍മനിയും. മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങളാണ് 2 ടീമുകളുടെയും ശക്തി. എന്നാല്‍ നോക്കൗട്ട് മാച്ചായതിനാല്‍ തന്നെ ഇന്ന് പരാജയപ്പെടുന്ന ടീം ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും. ശക്തരായ പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article