ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാര്‍ട്ടറില്‍ കയറിയ ടീമുകള്‍ ഏതൊക്കെ

Webdunia
ചൊവ്വ, 29 നവം‌ബര്‍ 2022 (12:48 IST)
ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലേക്ക് അടുക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ ടീമുകളുടേയും രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായി. ഇനി ഒരു മത്സരം കൂടിയാണ് എല്ലാ ടീമുകള്‍ക്കും ശേഷിക്കുന്നത്. എന്നാല്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഏതാനും ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. അത് ഏതൊക്കെ ടീമുകള്‍ ആണെന്ന് നോക്കാം. 
 
ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍, ഗ്രൂപ്പ് എച്ചില്‍ നിന്ന് പോര്‍ച്ചുഗല്‍ എന്നിവരും ഇതിനോടകം പ്രീ ക്വാര്‍ട്ടറില്‍ കയറിയിട്ടുണ്ട്. ഈ മൂന്ന് ടീമുകളും കളിച്ച രണ്ട് കളികളില്‍ രണ്ടിലും ജയിച്ചവരാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article