പി.എസ്.ജി. വിട്ട് മെസി ഇന്റര്‍ മിയാമിയിലേക്കോ? പുതിയ വിവരങ്ങള്‍ പുറത്ത്

ചൊവ്വ, 29 നവം‌ബര്‍ 2022 (10:46 IST)
ലയണല്‍ മെസി പി.എസ്.ജി. വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ താരത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത്. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചാല്‍ മെസി ഇന്റര്‍ മിയാമിയിലേക്ക് പോകുമെന്നായിരുന്നു അഭ്യൂഹം. ഇന്റര്‍ മിയാമി അധികൃതരുമായി മെസി ചര്‍ച്ച നടത്തിയതായും ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
എന്നാല്‍ ഇന്റര്‍ മിയാമിയുമായി കരാറിലാകാന്‍ മെസി തീരുമാനിച്ചിട്ടില്ലെന്നാണ് താരവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 2023 ലാണ് മെസിയുടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുക. ഒരു സീസണില്‍ കൂടി മെസി പി.എസ്.ജിക്കൊപ്പം ഉണ്ടാകുമെന്നാണ് വിവരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍